1,37,580 ഡോസ് കോവാക്സിൻ എത്തി
02:02 AM May 13, 2021 | Deepika.com
കൊച്ചി: കേരളം സ്വന്തമായി വാങ്ങിയ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് സംസ്ഥാനത്ത് എത്തി. കോവാക്സിന്റെ 1,37,580 ഡോസാണ് ഇന്നലെ കൊച്ചിയിലെത്തിയത്. ഹൈദരാബാദിലെ ഭാരത് ബയോടെക്കി ല്‍നിന്നാണ് വാക്സിന് വാങ്ങിയത്. കൊച്ചിയിലെത്തിയ വാക്സിന് കേരള മെഡിക്കല്‍ കോര്പറേഷന് ഏറ്റുവാങ്ങി ആരോഗ്യവകുപ്പിനു കൈമാറി.