തിരുവനന്തപുരം: പെരുന്നാൾ നമസ്കാരം വീടുകളിൽതന്നെ നിർവഹിച്ച് വ്രത കാലത്തു കാണിച്ച കരുതൽ റമദാൻ പെരുന്നാൾ ദിനത്തിലും കാത്തു സൂക്ഷിക്കാൻ എല്ലാവരും തയാറാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
റമദാൻ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാർഥനകളുമാണ് നടന്നത്. കഴിഞ്ഞ വർഷവും കോവിഡ് കാലത്തായിരുന്നു റമദാൻ. ഈദ് ദിനത്തിലും വീടുകളിൽ നിന്ന് പ്രാർഥന നടത്തി കോവിഡ് പ്രതിരോധത്തോട് സഹകരിച്ച മാതൃകാപരമായ അനുഭവമാണ് ഉണ്ടായത്. ഈദ് ദിന പ്രാർഥന വീട്ടിൽ നടത്തുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സ്വയം പാലിക്കാൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
‘പെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തുക’
02:02 AM May 13, 2021 | Deepika.com