സിപിഎം-സിപിഐ ചർച്ച തുടരും
01:20 AM May 13, 2021 | Deepika.com
തിരുവനന്തപുരം: ഇടതുമുന്നണി യോഗം ചേരുന്നതിനു മുന്പായി മന്ത്രിമാരെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സിപിഎം-സിപിഐ ചർച്ച ഇന്നും തുടരും. വകുപ്പുകൾ പരസ്പരം മാറുന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ ധാരണയായിട്ടുണ്ട്. മറ്റു പാർട്ടികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം നൽകണമെന്ന കാര്യത്തിലാണ് ഇതുവരെയും തീരുമാനമാകാത്തത്. ഇക്കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകാനാണു സാധ്യത.