നഴ്സുമാർക്കു സർക്കാർ നിശ്ചയിച്ച ശമ്പളം നൽകണം: പി.സി. തോമസ്
01:20 AM May 13, 2021 | Deepika.com
കോട്ടയം: സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രതിമാസ ശമ്പളം നഴ്സുമാർക്കു കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അദ്ദേഹം കത്തുകൾ അയച്ചു.