ഇസ്രയേലിലെ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കണം: തോമസ് ചാഴികാടൻ
01:20 AM May 13, 2021 | Deepika.com
കോട്ടയം: ഇസ്രയേലിലെ യുദ്ധ മേഖലയിലുള്ള ഇന്ത്യക്കാരുടെയും മലയാളികളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് തോമസ് ചാഴികാടൻ എംപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡർ സഞ്ജീവ് കുമാർ സിംഗ്ല, വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നിഖിലേഷ് ഗിരി എന്നിവർക്ക് എംപി നിവേദനം നൽകി.