പാറശാല: കോവിഡ് ബാധിച്ച് രണ്ടു സിഎസ്ഐ വൈദികർ മരിച്ചു. കള്ളിക്കാട്,ആനക്കോട്,വെസ്റ്റ് മൗണ്ട് ദേവാലയത്തിലെ വൈദികൻ പ്ലാമൂട്ടുക്കട പൊറ്റയിൽകട, പ്രസാദ് ഭവനിൽ റവ. ദേവപ്രസാദ് (60), ചെറിയകൊല്ലയ്ക്കു സമീപം അമ്പലക്കല സിഎസ്ഐ ദേവാലയ വൈദികൻ അമ്പൂരി ബിനോയ് ഭവനിൽ റവ. ബിനോകുമാർ (39 ) എന്നിവരാണ് മരിച്ചത്.
ഇരുവരും കോവിഡ് ബാധിച്ചു കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റവ. ദേവപ്രസാദിന്റെ ഭാര്യ ക്രിസ്തുജ രത്നം. മക്കൾ: ഡൈബിഷ് ,അജീഷ്.സംസ്കാരം ഇന്ന് പ്ലാമൂട്ടുകട പള്ളിയിൽ നടക്കും. റവ. ബിനോകുമാറിന്റെ ഭാര്യ ശോഭ. മക്കൾ: അക്സ, അദിന.
ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്ഐ പള്ളിയിൽ നടന്ന ധ്യാനത്തിൽ ഇരുവരും പങ്കെടുത്തിരുന്നു.
കോവിഡ്: രണ്ടു സിഎസ്ഐ വൈദികർ മരിച്ചു
01:20 AM May 13, 2021 | Deepika.com