തിരുവനന്തപുരം: ദിവസവേതന തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഹോംനേഴ്സുമാർ തുടങ്ങിയവർക്ക് ലോക്ഡൗണ്‍ തീരുന്നതുവരെ കാലാവധിയുള്ള പാസിനായി പോലീസിൽ അപേക്ഷിക്കാം. പോൽപാസ് എന്ന പുതിയ സംവിധാനം വഴി ലഭിക്കുന്ന പാസിന്റെ സ്ക്രീൻ ഷോട്ട് പരിശോധനാസമയത്ത് കാണിച്ചാൽ മതിയാകും.
ആശുപത്രികളിലും മറ്റും ചികിത്സയ്ക്കു പോകുന്നവർക്ക് സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതി യാത്ര ചെയ്യാവുന്നതാണ്. ഇതിനായി പോലീസിന്റെ ഇപാസിന് അപേക്ഷിക്കേണ്ട ആവശ്യമില്ല. തിരിച്ചറിയൽ കാർഡ് കൈയിലുണ്ടായിരിക്കണം. 75 വയസിനു മുകളിൽ പ്രായമുള്ളവർ ചികിത്സയ്ക്കായി പോകുന്പോൾ ഡ്രൈവറെ കൂടാതെ രണ്ടു സഹായികളെ കൂടി ഒപ്പം യാത്രചെയ്യാൻ അനുവദിക്കും.
ലോക്ഡൗണ്‍: സ്ഥിരം പാസിനായി അപേക്ഷിക്കാം
01:20 AM May 13, 2021 | Deepika.com