തിരുവനന്തപുരം: അധ്യാപകരേയും അവശ്യ സർവീസ് ഒഴികെയുള്ള സർക്കാർ ജീവനക്കാരേയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുനർ വിന്യസിച്ച് ഉത്തരവ് .
സംസ്ഥാനത്ത് അവശ്യവിഭാഗങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സർക്കാർ, അർധസർക്കാർ, സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഒഴികെയുള്ള ജീവനക്കാരും അധ്യാപകരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ അവശ്യ വിഭാഗങ്ങളിൽ അത്യന്താപേക്ഷിതമല്ലാത്തവരും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടണം.
ആരോഗ്യ കാരണങ്ങളാൽ ജോലിക്ക് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളവരെ ഇത്തരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കും. ജോലിക്ക് ഹാജരാകാൻ സന്നദ്ധരല്ലാത്ത ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ അവരുടെ വിവരങ്ങൾ കളക്ടർമാർ ബന്ധപ്പെട്ട വകുപ്പിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.
കോവിഡ് പ്രതിരോധത്തിന് അധ്യാപകരെ പുനർ വിന്യസിച്ച് ഉത്തരവ്
01:19 AM May 13, 2021 | Deepika.com