കൊച്ചി: കൊല്ലം ജില്ലാ ജഡ്ജി പി. കൃഷ്ണകുമാറിനെ തിരുവനന്തപുരം ജില്ലാ ജഡ്ജിയായും തലശേരി ജില്ലാ ജഡ്ജി കെ.വി. ജയകുമാറിനെ കൊല്ലം ജില്ലാ ജഡ്ജിയായും കേരള ജുഡീഷല്‍ അക്കാഡമി അഡീഷണല്‍ ഡയറക്ടര്‍ സി.എസ്. സുധയെ എറണാകുളം ജില്ലാ ജഡ്ജിയായും പത്തനംതിട്ട കുടുംബക്കോടതി ജഡ്ജി കെ.കെ. സുജാതയെ തലശേരി ജില്ലാ ജഡ്ജിയായും നിയമിച്ചു.
സി.എസ്. സുധയ്ക്ക് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പല്ലേറ്റ് ട്രൈബ്യൂണലിന്റെ ചുമതലയും നല്‍കിയിട്ടുണ്ടെന്നു ഹൈക്കോടതി രജിസ്ട്രാര്‍ (ജില്ലാ ജുഡീഷറി) പി.ജി. അജിത് കുമാറിന്റെ ഉത്തരവില്‍ പറയുന്നു.
ജില്ലാ ജഡ്ജിമാരുടെ നിയമനം
01:19 AM May 13, 2021 | Deepika.com