കൊച്ചി: കേരളത്തിലെ കോവിഡ് വാക്സിന് വിതരണത്തില്‍ സുതാര്യത ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി വാക്സിന് സ്റ്റോക്കിന്റെ വിവരങ്ങള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഉള്പ്പെടുത്താനാവില്ലേയെന്നും ആരാഞ്ഞു.
നിലവിലെ വാക്സിന്റെ സ്റ്റോക്ക് വെളിപ്പെടുത്തണമെന്നും വാക്സിന് വിതരണത്തിന് കലണ്ടര്‍ തയാറാക്കണമെന്നുമാവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശിയും കോവിഡ് ജാഗ്രതാ സമിതിയംഗവുമായ ടി.പി. പ്രഭാകരന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്.
വാക്സിന് ലഭ്യത മുന്‍കൂട്ടി അറിഞ്ഞാല്‍ വാക്സിന് കേന്ദ്രങ്ങളിലെ തിക്കും തിരക്കും ഒഴിവാക്കാനാവുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തിന് സമയം നല്കി ജസ്റ്റീസ് എ. രാജവിജയരാഘവന്‍, ജസ്റ്റീസ് എം.ആര്. അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
വാക്സിന് വിതരണത്തില്‍ സുതാര്യത വേണം: ഹൈക്കോടതി
01:57 AM May 12, 2021 | Deepika.com