സ്ത്രീ ശക്തീകരണത്തിന്റെ പ്രതീകം: ഗവർണർ
01:54 AM May 12, 2021 | Deepika.com
തിരുവനന്തപുരം: അസാമാന്യമായ ധൈര്യവും ആരെയും പ്രചോദിപ്പിക്കുന്ന നേതൃപാടവവുംകൊണ്ട് സ്ത്രീ ശക്തീകരണത്തിന് ഉത്തമ പ്രതീകമാണ് കെ.ആർ. ഗൗരിയമ്മയെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അനുശോചിച്ചു. സമൂഹിക നീതി ഉറപ്പാക്കാൻ ഗൗരിയമ്മ നടത്തിയ പോരാട്ടങ്ങളും മന്ത്രിയെന്ന നിലയിൽ സംസ്ഥാനത്ത് ഭൂപരിഷ്കരണത്തിനും വ്യാവസായിക വളർച്ചയ്ക്കും നൽകിയ സംഭാവനകളും കേരള ജനത എന്നും നന്ദിയോടെ സ്മരിക്കുമെന്നും ഗവർണർ പറഞ്ഞു.