വിപ്ലവ നിയമങ്ങളുടെ ചാലകശക്തി: പി.ജെ. ജോസഫ്
01:54 AM May 12, 2021 | Deepika.com
തൊടുപുഴ: കേരള രാഷ്ട്രീയ, സാമൂഹ്യ ചരിത്രത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമയായിരുന്ന കെ. ആർ.ഗൗരിയമ്മയുടെ നിര്യാണത്തിൽ കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അനുശോചിച്ചു. കാർഷിക പരിഷ്കരണം അടക്കമുള്ള വിപ്ലവകരമായ നിയമങ്ങളുടെ ചാലകശക്തിയായിരുന്നു ഗൗരിയമ്മ. റവന്യു, കൃഷി അടക്കമുള്ള വകുപ്പുകൾ ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്തു. അസാധ്യമെന്നു തോന്നുന്നതിനെ സാധ്യമാക്കിയ ധീര വനിതയായിരുന്നു ഗൗരിയമ്മയെന്നും ജോസഫ് പറഞ്ഞു.