തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ പോലീസിന്റെ പരിശോധനയും കൂടുതൽ കർക്കശമാക്കി. സത്യവാങ്മൂലം ഉൾപ്പെടെ മതിയായ രേഖകൾ ഇല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരേ ശക്തമായ നടപടികൾ കൈക്കൊള്ളാനാണ് തീരുമാനം.കോവിഡ് മാനദണ്ഡം ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 3051 പേര്‍ക്കെതിരെയാണ് കേസ് ചാർജ് ചെയ്തത്.
വിവിധ കേസുകളിൽ 1343 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘനം നടത്തിയ 1022 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11647 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 35 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 867 കേസുകൾ രജിസ്റ്റർ ചെയ്ത തിരുവനന്തപുരത്താണ് കൂടുതൽ കേസുകൾ. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർക്കശമാക്കാനാണ് തീരുമാനം.
ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് ഡോർ ഡെലിവറി: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
തിരുവനന്തപുരം: ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മാംസവിഭവങ്ങളുടെ വിൽപന സംബന്ധിച്ച് ഈ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലറിലൂടെ നിർദേശിച്ചു.
ലോക്ഡൗൺ: ശക്തമായ പരിശോധനയുമായി പോലീസ്
01:24 AM May 12, 2021 | Deepika.com