കൊച്ചി: ബിവറേജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ ജാമ്യം ആവശ്യപ്പെട്ട് സരിത എസ്. നായര്‍ നല്കിയ ഹര്‍ജി സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി മേയ് 21 ലേക്ക് മാറ്റി.
നെയ്യാറ്റിന്‍കര സ്വദേശി എസ്.എസ്. അരുണ്‍ ഉള്‍പ്പെടെ നല്കിയ പരാതിയില്‍ നെയ്യാറ്റിന്‍കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ജയിലില്‍ കഴിയുന്ന സരിതയെ പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
11.49 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇന്നലെ ഹര്‍ജി പരിഗണിച്ചത്.
സരിത നായരുടെ ഹര്‍ജയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി
01:24 AM May 12, 2021 | Deepika.com