തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു. മറ്റു ജില്ലകളിൽ സാവധാനം കുറഞ്ഞുവരുന്ന സൂചനകളുണ്ട്. സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ 50 ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി ഉണ്ട്. 300-ലധികം പഞ്ചായത്തുകളിൽ 30 ശതമാനത്തിനു മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. 500 മുതൽ 3000 വരെ ആക്ടീവ് കേസുകളുള്ള 57 പഞ്ചായത്തുകളുണ്ട്.
എറണാകുളം ജില്ലയിലെ 19 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി 50 ശതമാനത്തിനു മുകളിലാണ്.
മൂന്നു ജില്ലകളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു
01:06 AM May 11, 2021 | Deepika.com