കൊച്ചി: കോവിഡ് വ്യാപനവും ലോക്ക്ഡൗണ്‍ സാഹചര്യവും യുവജനങ്ങളിലും വിദ്യാർഥികളിലുമുളവാക്കിയ ആശങ്ക, വിരസത, മാനസിക സംഘർഷം എന്നിവ അകറ്റുന്നതിന് കേന്ദ്ര യുവജനകായിക മന്ത്രാലയത്തിൻ കീഴിലുള്ള നെഹ്റു യുവകേന്ദ്ര കരിയർ കൗണ്‍സിലിംഗ് സംഘടിപ്പിക്കുന്നു. കേരള സർവകലാശാല കാര്യവട്ടം ക്യാന്പസ് സോഷ്യോളജി വിഭാഗം, നാഷണൽ സർവീസ് സ്കീം, യുവ വികാസ് കേന്ദ്ര, സരോവരം കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ഗ്ലോബൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോ. എസ്.എസ്. ലാൽ, കേന്ദ്ര സർവകലാശാല മുൻ രജിസ്റ്റർ ഡോ. രാധാകൃഷ്ണൻ നായർ, കരിയർ കൗണ്‍സിലർ ഡോ. ഐസക് തോമസ്, സരോവരം ചെയർപേഴ്സണ്‍ ഡോ. നോഹ ലാജ് എന്നിവർ ക്ലാസുകൾ നയിക്കും.
താത്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപന മേധാവികൾ careeryvk yahoo.com എന്ന ഇ-മെയിൽ വിലാസത്തിലോ 9037571880 ഫോണ്‍ നന്പറിലോ ബന്ധപ്പെടണം.
കരിയർ കൗണ്‍സിലിംഗുമായി നെഹ്റു യുവകേന്ദ്ര
12:40 AM May 11, 2021 | Deepika.com