കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് കെസിബിസി പ്രോ ലൈഫ് സമിതി ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകർക്കു പ്രത്യേക പരിഗണന നൽകി വാക്സിൻ നൽകുവാൻ സർക്കാർ നിർദേശം നൽകണമെന്നും സംസ്ഥാന പ്രസിഡന്റ് സാബു ജോസ് ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാർത്താ ശേഖരണത്തിന് ആശുപത്രികളിൽ ഉൾപ്പെടെ മാധ്യമ പ്രവർത്തകർ കയറിയിറങ്ങേണ്ടിവരുന്നു. നൂറുകണക്കിന് മാധ്യമ പ്രവർത്തകരുടെയും അവരുടെ കുടുംബങ്ങളുടെയും ആശങ്ക അകറ്റാനും ആത്മവിശ്വാസം നൽകാനും പ്രത്യേക ഇൻഷ്വറൻസ് അടക്കമുള്ള പരിരക്ഷ നൽകുന്നതും സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകർക്ക് മുൻഗണന നൽകണമെന്ന് പ്രൊലൈഫ് സമിതി
01:36 AM May 10, 2021 | Deepika.com