തിരുവനന്തപുരം: തുടർച്ചയായി ഇന്ധന വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഇരുട്ടടി.
കോവിഡ് വ്യാപനം രൂക്ഷമാവുകയും മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗണിലേക്ക് പോകുകയും ചെയ്യുന്പോഴാണ് എണ്ണ കന്പനികളുടെ കൊള്ളയ്ക്ക് കേന്ദ്ര സർക്കാർ ഒത്താശ നൽകുന്നത്. ഇന്ധനവില വർധനവിലൂടെ ജനങ്ങളുടെ മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിക്കുകയാണ്. കുത്തിച്ചുയരുന്ന ഇന്ധനവില അവശ്യസാധനങ്ങളുടെ വില വർധനവിന് വഴിവയ്ക്കും.
ജനം ദുരിതമനുഭിക്കുന്പോൾ ഇന്ധനവിലയിലെ നികുതി കുറച്ച് ആശ്വാസം നൽകാനുള്ള ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: മുല്ലപ്പള്ളി
01:36 AM May 10, 2021 | Deepika.com