കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അമൃത യുവ ധർമ്മ ധാരയുടെ(അയുദ്ധ്) നേതൃത്വത്തിൽ കോവിഡ് സപ്പോർട്ട് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. സ്വാമി ജ്ഞാനാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു.
വാക്സിൻ രജിസ്ട്രേഷൻ, രോഗ പ്രതിരോധ ചികിത്സാ മാർഗങ്ങൾ തുടങ്ങി കോവിഡ് സംബന്ധമായ മാർഗനിർദേശങ്ങൾക്കായി ജനങ്ങൾക്ക് അമൃത യുവധർമധാരയുടെ കോവിഡ് സപ്പോർട്ട് ഡെസ്കിലേക്ക് രാവിലെ ആറു മുതൽ രാത്രി 10 വരെ വിളിക്കാം. ഇരുനൂറിലധികം അയുദ്ധ് സന്നദ്ധ സേവകരാണ് സപ്പോർട്ട് ഡെസ്കിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ഫോൺ: 0476 280 5050.
കോവിഡ് സപ്പോർട്ട് ഡെസ്കുമായി അമൃത യുവധർമധാര
01:36 AM May 10, 2021 | Deepika.com