‘ബ്രെയിന്‍ വേവ്’ ബിസിനസ് ക്വിസ്
01:36 AM May 10, 2021 | Deepika.com
അങ്കമാലി: ഫിസാറ്റ് ബിസിനസ് സ്കൂള്‍ ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ ‘ബ്രെയിന്‍ വേവ്’ ബിസിനസ് ക്വിസില്‍ കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഐഐഎം ഇന്‍ഡോറും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കോയമ്പത്തൂരിനെ പ്രതിനിധീകരിച്ചത് ശരത് ചന്ദര്‍, ഗുരു പ്രസാദ് എന്നിവരും ഇന്‍ഡോറിനെ പ്രതിനിധീകരിച്ചത് പീയുഷ് കെഡിയ, ഗിരീഷ് സുരഞ്ജെ എന്നിവരുമാണ്. മേജര്‍ എന്‍. ചന്ദ്രകാന്തായിരുന്നു ക്വിസ് മാസ്റ്റര്‍.