തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട ദുരിതാശ്വാസ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു വ്യവസായ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക സെൽ രൂപീകരിച്ചു.
ജിഎസ്ടി സ്പെഷൽ കമ്മീഷണർ എസ്. കാർത്തികേയൻ, കേരളാ ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി.ആർ. കൃഷ്ണതേജ, കൊളീജിയറ്റ് എജുക്കേഷൻ ഡയറക്ടർ, വി. വിഘ്നേശ്വരി, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരാണ് പ്രത്യേക സെല്ലിലെ മറ്റ് അംഗങ്ങൾ. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) ആയിരിക്കും വിദേശ ദാതാക്കളിൽ നിന്നും കോവിഡ് ദുരിതാശ്വാസ ഉത്പന്നങ്ങൾ സ്വീകരിക്കുക.
ദുരിതാശ്വാസ ഉത്പന്നങ്ങൾ സമാഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ നോർക്കാ റൂട്ട്സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉത്പന്നങ്ങളുടെ കയറ്റിറക്ക് സുഗമമാക്കാൻ പ്രവാസി അസോസിയേഷനും മറ്റ് വിദേശ ദാതാക്കൾക്കുമായി നോർക്ക റൂട്ട്സ് എസ്ഒപി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉത്പന്നങ്ങൾ നൽകാൻ തയാറായുള്ള ദാതാക്കൾ/ ്രവാസി അസോസിയേഷനുകൾ സമ്മതമറിയിച്ചുള്ള കത്ത് ceo.nork a@kerala.gov.in എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളും മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് മെഡിക്കൽ കോർപറേഷൻ, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ കേന്ദ്രസർക്കാർ ഉത്തരവിൽ ഉൾപ്പെട്ടവയാണെങ്കിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിദേശ ദാതാവിനെ അംഗീകരിച്ചു എന്ന് കാണിച്ചുകൊണ്ടുള്ള ഒരു കത്ത് ദാതാവിനും ജിഎസ്ടി സ്പെഷൽ കമ്മീഷണർക്കും കേരള മെഡിക്കൽ സർവീസസ് കോർപറേഷനും അയയ്ക്കും.
വിദേശത്ത് നിന്നുള്ള കോവിഡുമായി ബന്ധപ്പെട്ട സഹായങ്ങളുടെ ഏകോപനത്തിന് മൂന്ന് ഐഎ എസ് ഉദ്യേഗസ്ഥർ അടങ്ങിയ സ്പെൽ സെൽ പ്രവർത്തിക്കും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവനാണ് ചുമതല (ഫോൺ: 9446001265). എസ്. കാർത്തികേയൻ 9447711 921, കൃഷ്ണതേജ 9400986111, വിഘ്നേശ്വരി 9446413107 എന്നിവരാണ് മറ്റുള്ളവർ. 24 മണിക്കൂർ ഹെൽപ്ലൈൻ നമ്പർ: 8330 0112 59. വിദേശസഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മാത്രമായിരിക്കണം ഇവരെ വിളിക്കുന്നത്.
താഴെപ്പറയുന്ന ഉത്പന്നങ്ങൾക്കാണ് സംസ്ഥാന ജി.എസ്.ടി കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നികുതി ഇളവ് ലഭ്യമാകുന്നത്. കൂടുതൽ വിവരങ്ങൾക്ക്:covidreliefkera la@gm ail.com.
കോവിഡ്: ദുരിതാശ്വാസ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കു പ്രത്യേക സെൽ
01:13 AM May 09, 2021 | Deepika.com