തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു നടപടിക്രമം കഴിഞ്ഞതോടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാൻ നിയോഗിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഡി. ബാലമുരളിയെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിച്ചു. ഡപ്യൂട്ടി ചീഫ് ഇലക്ടറൽ ഓഫീസർ വി.ആർ.പ്രേംകുമാറിനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടറാക്കി. കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസ് മാനേജിംഗ് ഡയറക്ടറുടെ അധികച്ചുമതലയും ഇദ്ദേഹത്തിനാണ്.
സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ചെയർമാന്റെ അധികച്ചുമതല വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവനു നൽകി.
ഡോ.എസ്.ചിത്രയെ ലേബർ കമ്മീഷണർ ആയി നിയമിച്ചു. കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ എം.ജി.രാജമാണിക്യത്തിന് മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ സ്പെഷൽ ഓഫിസറുടെ അധികച്ചുമതല നൽകി. മലപ്പുറം കളക്ടറും എസ്പിയും സ്പെഷൽ ഓഫീസറുമായി സഹകരിച്ചു പ്രവർത്തിക്കും.
തെരഞ്ഞെടുപ്പു കമ്മീഷനിലെ ഐഎഎസുകാരെ മാറ്റി
01:13 AM May 09, 2021 | Deepika.com