തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) സഭാതല സമിതിയുടെ പ്രസിഡന്റായി പി. പോൾരാജ് (മാർത്താണ്ഡം), ജനറൽ സെക്രട്ടറിയായി വി.സി.ജോർജുകുട്ടി (മൂവാറ്റുപുഴ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ: ജോസ് വർഗീസ് (ബംഗളൂരു) -ട്രഷറർ , ജേക്കബ് കളപ്പുരയ്ക്കൽ (തിരുവനന്തപുരം), ജോജി വിഴലിൽ (തിരുവല്ല), പി. രാജേന്ദ്രൻ (പാറശാല), ബാബു ജോർജ് (പൂന), ലാലി ജോസ് കണ്ണന്താനം (ബത്തേരി), മേരിക്കുട്ടി ഏബ്രഹാം (പത്തനംതിട്ട), സിജു റോയി (മാവേലിക്കര)-വൈസ് പ്രസിഡന്റുമാർ, വൽസല സൈമണ്‍ (ഡൽഹി)-സെക്രട്ടറി, പി.കെ.ചെറിയാൻ (ബംഗളൂരു), വി.പി. മത്തായി (ബത്തേരി) അഡ്വ. വൽസ ജോണ്‍ (തിരുവനന്തപുരം), ജോസ് മാത്യു അലക്സാണ്ടർ (പൂന)-എക്സിക്യൂട്ടീവ് അംഗങ്ങൾ.
വാർഷിക സമ്മേളനം മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡന്റ് വി.പി മത്തായി അധ്യക്ഷത വഹിച്ചു. ഫാ. ജോണ്‍ അരീക്കൽ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു.
മലങ്കര കാത്തലിക് അസോസിയേഷൻ: പി. പോൾരാജ് പ്രസിഡന്റ്; വി.സി.ജോർജുകുട്ടി ജനറൽ സെക്രട്ടറി
01:13 AM May 09, 2021 | Deepika.com