കൊച്ചി: പ്രളയത്തിലും ഉരുള്‍പൊട്ടലിലും വീടും സ്ഥലവും നഷ്ടമായ ഏഴു കുടുംബങ്ങള്‍ക്കു വീടൊരുക്കി നല്കി വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹം. മേരിമാതാ പ്രോവിന്സിന്റെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ വിന്‍സെന്‍ഷ്യന്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണു പാലക്കാട് ചീനിക്കപ്പാറയില്‍ പദ്ധതി നടപ്പാക്കിയത്.
വര്‍ക്കി കാട്ടറത്ത് മെമ്മോറിയല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വീടുകളുടെ താക്കോല്‍ദാനം മേരിമാതാ പ്രോവിന്ഷ്യല് സുപ്പീരിയര്‍ ഫാ. ജെയിംസ് കല്ലുങ്കല്‍ നിര്‍വഹിച്ചു. പ്രോവിന്സിന്റെ സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ ഫാ. ഫ്രാന്‍സീസ് നടുവിലേടത്ത്, സോഷ്യല്‍ വര്‍ക്ക് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പെരിഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
പ്രളയ ബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹം
01:13 AM May 09, 2021 | Deepika.com