തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ ഓക്സിജന്‍ ക്ഷാമവും സംസ്ഥാനത്ത്പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ 15 ടണ്‍ ഓക്സിജന്‍ സംസ്ഥാനത്ത് എത്തിച്ച് വ്യോമസേന.
വ്യോമസേനയുടെ ചരക്ക് വിമാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് ഓക്സിജന്‍ സിലിണ്ടറുമായി വിമാനം തിരുവനന്തപുരത്ത് എത്തിയത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഏറ്റുവാങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ ഓക്സിജന്‍ ഇത്തരത്തില്‍ എത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വ്യോമസേന 15 ടണ്‍ ഓക്സിജന്‍ എത്തിച്ചു
01:48 AM May 08, 2021 | Deepika.com