ശബരിമല: ഇടവമാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല
01:48 AM May 08, 2021 | Deepika.com
തിരുവനന്തപുരം: ഇന്നുമുതൽ തുടങ്ങുന്ന ലോക്ക്ഡൗണ്‍ പരിഗണിച്ച് ഇടവമാസ പൂജയ്ക്കായി നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ക്ഷേത്രത്തിൽ പതിവുപൂജകൾ മാത്രം നടത്താനും ബോർഡ് യോഗം തീരുമാനിച്ചു. 14 മുതൽ 19 വരെയാണ് ശബരിമല നട തുറന്നിരിക്കുന്നത്.