വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി തുറക്കണം: പി.സി. തോമസ്
01:14 AM May 08, 2021 | Deepika.com
കോട്ടയം: ഒരുകാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ പ്രവർത്തനം എത്രയും പുനരാരംഭിക്കണമെന്നു കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി സി തോമസ് ആവശ്യപ്പെട്ടു. ഫാക്ടറി തുറക്കുമെന്നത് ഇടതുപക്ഷ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നവെന്നും തോമസ് ചൂണ്ടിക്കാട്ടി.