തിരുവനന്തപുരം: യാത്രക്കാരില്ലാത്തിനാൽ 16 വരെ പത്ത് ട്രെയിനുകൾ റദ്ദാക്കി റെയിൽവേ. തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി, തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റർ സിറ്റി, ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി, പുനലൂർ-ഗുരുവായൂർ ഇന്റർസിറ്റി, ഗുരുവായൂർ-പുനലൂർ ഇന്റർസിറ്റി, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ-എറണാകുളം ഇന്റർസിറ്റി, ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ്, കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
ഇതിനു പുറമെ ആറ് പ്രതിവാര ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. പത്തിലെ ഗാന്ധിധാം-തിരുനെൽവേലി, 13 ലെ തിരുനെൽവേലി-ഗാന്ധിധാം, പോർബന്ദർ-കൊച്ചുവേളി, 16 ലെ കൊച്ചുവേളി-പോർബന്തർ, 11 ലെ ഇൻഡോർ-കൊച്ചുവേളി, 14 ലെ കൊച്ചുവേളി-ഇൻഡോർ ട്രെയിനുകളാണ് റദ്ദാക്കിയത്.
യാത്രക്കാരില്ല, പത്ത് ട്രെയിനുകൾ റദ്ദാക്കി
01:14 AM May 08, 2021 | Deepika.com