തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 നു നടത്താൻ ധാരണ. ഇന്നലെ സി പിഎം -സി പി ഐ നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് 20നു സത്യപ്രതിജ്ഞ നടത്തുന്ന കാര്യത്തിൽ ധാരണയായത്.
ലോക്ക്ഡൗൺ നീട്ടേണ്ടി വന്നാലും ഇല്ലെങ്കിലും ആർഭാടങ്ങളൊന്നുമില്ലാതെ ചടങ്ങ് നടത്താനാണു തീരുമാനം. അങ്ങനെയെങ്കിൽ രാജ്ഭവനിലായിരിക്കും ലളിതമായ രീതിയിൽ സത്യപ്രതിജ്ഞ നടക്കുക. 20നു തന്നെ നടത്തണമോയെന്ന കാര്യത്തിൽ തിങ്കളാഴ്ചയാകും അന്തിമ തീരുമാനം ഉണ്ടാകുക. സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങൾ നടത്താൻ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി.
രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ 20ന്
01:51 AM May 07, 2021 | Deepika.com