കൽപ്പറ്റ: ജമ്മു-കാഷ്മീരിലെ കാർഗിലിൽ മഞ്ഞിടിഞ്ഞ് വയനാട് സ്വദേശിയായ ജവാൻ മരിച്ചു. പൊഴുതന കറുവൻതോട് പണിക്കശേരി പരേതനായ ചന്ദ്രന്റെയും ശോഭനയുടെയും മകൻ നായിക് സുബേദാർ സി.പി. ഷിജിയാണ്(45) മരിച്ചത്.
ദുരന്തവിവരം ഇന്നലെ രാവിലെയാണ് സൈനിക ആസ്ഥാനത്തുനിന്നു സിജിയുടെ വീട്ടുകാരെ അറിയിച്ചത്. ഇന്നു രാത്രി 10.30നു നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ജില്ലാ ഭരണകൂടത്തെ പ്രതിനിധാനം ചെയ്തു വൈത്തിരി തഹസിൽദാർ എം.ഇ.എൻ. നീലകണ്ഠൻ ഏറ്റുവാങ്ങും. സംസ്കാരം നാളെ കറുവന്തോട് പണിക്കശേരി തറവാട്ടുവളപ്പിൽ നടത്തും. വെങ്ങപ്പള്ളി കാപ്പാട്ടുകുന്നിലാണ് ഷിജിയുടെ വീട്. ഭാര്യ: സരിത. മക്കൾ: കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാർഥി അഭിനവ്, അമയ (ഒന്നര).
മഞ്ഞിടിച്ചിൽ: കാഷ്മീരിൽ മലയാളി ജവാൻ മരിച്ചു
01:59 AM May 06, 2021 | Deepika.com