സീനിയർ വിഭാഗത്തിൽ എറണാകുളം തൃക്കാക്കര ജി വി എച്ച് എസ് എസിലെ വി.കെ. അനുഗ്രഹും ജൂണിയർ വിഭാഗത്തിൽ പാലക്കാട് മാന്നനൂർ എ യു പി സ്കൂളിലെ ഡി.ആർ. നിനവും ഒന്നാം റാങ്ക് കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ രണ്ടാം റാങ്ക് കൊല്ലം ചിതറ ജി ജി എച്ച് എസ് എസിലെ പി. ദുർഗ അനിലിനാണ്. മൂന്നാം റാങ്ക് മലപ്പുറം കാലിക്കട്ട് സർവകലാശാല ജി എം എച്ച് എസ് എസിലെ ശ്രീനന്ദ് സുധീഷ് കരസ്ഥമാക്കി.
ജൂണിയർ വിഭാഗത്തിൽ കണ്ണൂർ പാനൂർ യു പി എസിലെ സി. ദേവ്കിഷൻ രണ്ടാം റാങ്കും കാസർഗോഡ് ചെമ്മനാട് ജി യു പി എസിലെ എ.കെ. അർജുൻ മൂന്നാം റാങ്കും നേടി.
പതിനായിരം രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് ഒന്നാം സ്ഥാനത്തിന് അർഹരായവർക്കു ലഭിക്കുന്ന സ്കോളർഷിപ്. യഥാക്രമം 5000 രൂപ, 3000 രൂപയാണ് രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സ്കോളർഷിപ്. ജില്ലാതല വിജയികൾ ഉൾപ്പെടെ എഴുതിയ 2500 ഓളം കുട്ടികൾക്ക് തളിര് സ്കോളർഷിപ് ലഭ്യമായിട്ടുണ്ട്.