ജില്ലാ ആസൂത്രണ കമ്മിറ്റി തെരഞ്ഞെടുപ്പുകൾ മാറ്റിവച്ചു
01:27 AM May 06, 2021 | Deepika.com
തിരുവനന്തപുരം : 17,18,19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ ആസൂത്രണ കമ്മിറ്റി തെരഞ്ഞെടുപ്പു നടപടികൾ നിർത്തിവച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു യോഗം ചേരുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന ജില്ലാ കളക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണിത്.