കിടപ്പുരോഗികൾക്ക് ജീവൻരക്ഷാ ഔഷധങ്ങൾ ലഭിക്കാൻ 112ൽ പോലീസിനെ ബന്ധപ്പെടാം
01:27 AM May 06, 2021 | Deepika.com
തിരുവനന്തപുരം: വീടുകളിൽ തന്നെ കിടപ്പിലായ രോഗികൾക്ക് ജീവൻരക്ഷാ ഔഷധങ്ങൾ ആവശ്യമുള്ള പക്ഷം 112 എന്ന പോലീസ് കണ്ട്രോൾ റൂം നന്പറിൽ ബന്ധപ്പെടാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സാധാരണ തരത്തിലുള്ള മരുന്നുകൾ എത്തിക്കാനായി ഈ സേവനം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.