കൊച്ചി: തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കു പോകുന്ന അഭിഭാഷകരെയും ഗുമസ്തന്മാരെയും കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ തടയില്ലെന്നും തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്രയുടെ കാരണം വ്യക്തമാക്കി ഇവര്‍ക്കു പോകാന്‍ കഴിയുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
വിവിധ കോടതികളിലേക്കും വക്കീല്‍ ഓഫീസുകളിലേക്കും പോകുന്ന അഭിഭാഷകരെയും ഗുമസ്തന്മാരെയും കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലീസ് തടയുമെന്ന് ആശങ്കയുള്ളതായി ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി അഡ്വ. മെല്വിന് ബൈജു നല്കിയ ഹര്‍ജിയിലാണു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഈ വാദം രേഖപ്പെടുത്തി ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി.
തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കു പോകുന്ന അഭിഭാഷകരെ തടയില്ലെന്നു സര്‍ക്കാര്‍
01:27 AM May 06, 2021 | Deepika.com