കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പ്രത്യേക സിറ്റിംഗ് നടത്തി വാദം കേള്‍ക്കും.
പെരുമ്പാവൂരിലെ ഹ്യൂമന്‍ റൈറ്റ്സ് ഫോറത്തിന്റെ ലീഗല്‍ സെല്‍ വൈസ് ചെയര്മാന് അഡ്വ. സാബു പി. ജോസഫ് നല്കിയ ഹര്‍ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു പരിഗണിക്കുന്നത്.
സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയുടെ പേരില്‍ അമിതലാഭം കൊയ്യുന്നത് അനുവദിക്കാനാവില്ലെന്നും ചികിത്സയ്ക്കും മരുന്നിനും യഥാര്‍ഥത്തില്‍ ചെലവായ തുക മാത്രമേ ഈടാക്കാവൂ എന്നും കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി വാക്കാല്‍ പറഞ്ഞിരുന്നു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വ്യക്തമാക്കിയിരുന്നു.
ഹര്‍ജിയില്‍ സംസ്ഥാന ആരോഗ്യ ഏജന്‍സി, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്, കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന്, നാഷണല്‍ ഹെല്‍ത്ത് മിഷന്, കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ തുടങ്ങിയവരെ പെതുതാത്പര്യം കണക്കിലെടുത്ത് ഡിവിഷന് ബെഞ്ച് കക്ഷി ചേര്‍ത്തിരുന്നു.
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക്: ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തും
12:45 AM May 06, 2021 | Deepika.com