മാ​സ്‌​കില്ലാത്ത​വ​ര്‍​ക്കെ​തി​രേ ബ​ല​പ്ര​യോ​ഗം പാടില്ലെന്ന് ഹൈക്കോടതി

01:54 AM May 05, 2021 | Deepika.com
കൊ​​​ച്ചി: മാ​​​സ്‌​​​ക് ധ​​​രി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് ബ​​​ല​​​പ്ര​​​യോ​​​ഗം ന​​​ട​​​ത്ത​​​രു​​​തെ​​​ന്നും നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. മാ​​​സ്‌​​​ക് ധ​​​രി​​​ക്കാ​​​ത്ത​​​തി​​​ന് പോ​​​ലീ​​​സ് മ​​​ര്‍​ദി​​​ച്ചെ​​​ന്നാ​​​​രോ​​​പി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം മു​​​ന​​​മ്പ​​​ത്തെ ഡ്രൈ​​​വ​​​റാ​​​യ കോ​​​ഴി​​​ക്കോ​​​ട് കൊ​​​യി​​​ലാ​​​ണ്ടി സ്വ​​​ദേ​​​ശി വൈ​​​ശാ​​​ഖ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ചെ​​​റി​​​യൊ​​​രു വി​​​ഭാ​​​ഗം പോ​​​ലീ​​​സു​​​കാ​​​ര്‍ ഈ​​വി​​ധം പെ​​​രു​​​മാ​​​റു​​​ന്നു​​​ണ്ട്. ഇ​​​ത​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വാ​​​ക്കാ​​​ല്‍ പ​​​റ​​​ഞ്ഞു. മാ​​​സ്‌​​​ക് ധ​​​രി​​​ക്കാ​​​തെ​​​യാ​​​ണ് പു​​​റ​​​ത്തി​​റ​​​ങ്ങി​​​യ​​​തെ​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ത​​​ന്നെ സ​​​മ്മ​​​തി​​​ക്കു​​​ന്നു​​​ണ്ട്. പ​​​രാ​​​തി​​​യു​​​ടെ നി​​​ജ​​​സ്ഥി​​​തി​​​യെ​​​ക്കു​​​റി​​​ച്ച് ഇ​​​പ്പോ​​​ഴൊ​​​ന്നും പ​​​റ​​​യു​​​ന്നി​​​ല്ല, സ​​​ത്യ​​​മാ​​​ണെ​​​ങ്കി​​​ല്‍ ഡി​​​ജി​​​പി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ല്‍ വേ​​​ണ്ട കേ​​​സാ​​​ണി​​​ത്. പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ ആ​​​രോ​​​പ​​​ണം പ​​​രി​​​ശോ​​​ധി​​​ച്ച് ഡി​​​ജി​​​പി സ​​​ത്യാ​​​വ​​​സ്ഥ വ്യ​​​ക്ത​​​മാ​​​ക്കി റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കാ​​​നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.