കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.ജോസഫ് നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്ത്. രാഷ്ട്രീയ ഉപദേശകാര്യ സമിതി ഉടൻ വിളിച്ചു ചേർക്കണമെന്നും കോണ്‍ഗ്രസിൽ പുനഃസംഘടന ആവശ്യമാണെന്നും പറഞ്ഞാണ് കെ.സി. ജോസഫ് രംഗത്തെത്തിയിരിക്കുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിൽ മതിമറന്നു പോയതാണ് കോണ്‍ഗ്രസിനു ദോഷകരമായത്. തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിലെ പരാജയം ആഴത്തിൽ പഠിച്ചില്ല. പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണാൻ ശ്രമിച്ചില്ല. ഇനി തൊലിപ്പുറത്തെ ചികിത്സ കൊണ്ടു മാത്രം ഫലം ചെയ്യില്ല. സമഗ്രമായ നേതൃമാറ്റം നടക്കേണ്ടതുണ്ടെന്നും കെ.സി. ജോസഫ് പറഞ്ഞു.
ഐ ഗ്രൂപ്പിലെ നിരവധി നേതാക്കളും ഇന്നലെ ഇതേ ആവശ്യം ഉന്നയിച്ചു പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
കോൺഗ്രസിൽ പുനഃസംഘടന അത്യാവശ്യം: കെ.സി.ജോസഫ്
01:38 AM May 05, 2021 | Deepika.com