സംസ്ഥാനത്ത് കർശന നിയന്ത്രണം; നാടെങ്ങും പരിശോധന
01:38 AM May 05, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിനായി ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയ ഇന്നലെ നാടെങ്ങും പോലീസ് പരിശോധന നടത്തി. പുറത്തിറങ്ങിയ വാഹനങ്ങൾ പോലീസ് പ്രധാന സ്ഥലങ്ങളിൽ തടഞ്ഞു പരിശോധിച്ചു. കാരണമില്ലാതെ പുറത്തിറങ്ങിയവർക്ക് പിഴയിട്ടു. സത്യവാങ്മൂലം എഴുതി കൈയിൽവച്ച് അത്യാവശ്യങ്ങൾക്കായി യാത്ര ചെയ്തവരെ യാത്ര ചെയ്യാൻ അനുവദിച്ചു.