കോഴിക്കോട് : മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതോടെ റേഷന്‍ മണ്ണെണ്ണ കാര്‍ഡ് ഉടമകള്‍ക്ക് ഇനി മൂന്നു മാസത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കൂ. നീല, വെള്ള കാര്‍ഡുകള്‍ക്കു മൂന്നു മാസത്തേക്കും കൂടി ഒന്നിച്ച് ഇനി അര ലിറ്റര്‍ മണ്ണെണ്ണ മാത്രമായിരിക്കും ഉണ്ടാകുക. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട കാര്‍ഡുകള്‍ക്ക് മൂന്നു മാസത്തേക്ക് ഒരു ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുളള എന്ഇകാര്ഡിന് മൂന്നു മാസത്തേക്ക് എട്ടുലിറ്ററും ലഭിക്കും.
വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിച്ചു കിട്ടുന്നതിനുവേണ്ടി മന്ത്രിതല സംഘത്തെ ഡല്‍ഹിയിലേക്ക് അയക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണമെന്ന് റേഷന്‍ കാര്‍ഡ് ഹോള്‍ഡേഴ്സ് അസോസിയേഷന് അഖിലേന്ത്യ പ്രസിഡന്റ് ബേബിച്ചന് മുക്കാടന്‍ , മണ്ണെണ്ണ മൊത്ത വ്യാപാരി സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി. രാജു എന്നിവര്‍ ആവശ്യപ്പെട്ടു.
റേഷന്‍ മണ്ണെണ്ണ ഇനി മൂന്നു മാസത്തില്‍ ഒരിക്കല്‍
01:38 AM May 05, 2021 | Deepika.com