ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സിനും ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​ം

01:06 AM Apr 23, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർക്കു മാ​​​ത്ര​​​മേ വാ​​​ക്സി​​​നേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പോ​​​യി വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളു​​​വെന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. നി​​​ല​​​വി​​​ൽ സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്ക് വാ​​​ക്സി​​​ൻ ന​​​ൽ​​​കാ​​​ൻ പൊ​​​തു​​​ധാ​​​ര​​​ണ ആ​​​യി​​​ട്ടു​​​ണ്ട്. ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സ് എ​​​ടു​​​ക്കാ​​​നെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കും ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്.

പതിനെട്ട് വ​​​യ​​​സ് മു​​​ത​​​ൽ 45 വ​​​യ​​​സു വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് മേ​​​യ് ഒ​​​ന്നു മു​​​ത​​​ൽ വാ​​​ക്സി​​​ൻ കൊ​​​ടു​​​ക്കുമെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. ഈ ​​​ഗ​​​ണ​​​ത്തി​​​ൽ 1.65 കോ​​​ടി പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തുണ്ട്. ര​​​ണ്ടോ മൂ​​​ന്നോ ഘ​​​ട്ട​​​മാ​​​യി വാ​​​ക്സി​​​ൻ ന​​​ൽ​​​കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. അ​​​സു​​​ഖ​​​മു​​​ള്ള​​​വ​​​ർക്കു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കും. ഇ​​​ക്കാ​​​ര്യം പ​​​ഠി​​​ച്ച് മാ​​​ന​​​ദ​​​ണ്ഡം ഉ​​​ണ്ടാ​​​ക്കാ​​​ൻ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.