നെറ്റ്, ജെആര്‍എഫ് മികവില്‍ കുസാറ്റ്
12:23 AM Apr 23, 2021 | Deepika.com
കളമശേരി: യുജിസി നെറ്റ്, ജെആർഎഫ് യോഗ്യതാ പരീക്ഷയില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിലെ വിദ്യാർഥികൾ മികച്ച വിജയം നേടി. 131 വിദ്യാര്‍ഥികളാണ് കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നെറ്റ്, ജെആര്‍എഫ് യോഗ്യത നേടിയത്. 62 വിദ്യാര്‍ഥികള്‍ നെറ്റും 69 വിദ്യാര്‍ഥികള്‍ ജെആര്‍എഫ് യോഗ്യതയും നേടി.