ഇളവുതേടി ഇബ്രാഹിംകുഞ്ഞ് വിജിലൻസ് കോടതിയിൽ
12:23 AM Apr 23, 2021 | Deepika.com
മൂവാറ്റുപുഴ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചു. എംഎൽഎ എന്ന നിലയിലുള്ള ഔദ്യോഗിക ഇടപാടുകൾ അവസാനിപ്പിക്കുന്നതിനും എംഎൽഎ ഹോസ്റ്റലിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും തിരുവനന്തപുരത്തു പോകാൻ അനുവദിക്കണമെന്നാണു ഹർജി.