കൊച്ചി: കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിനായി പണസമാഹരണം നടത്തി തിരിമറി നടത്തിയെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് സി.കെ. സുബൈറിനെ ഇഡി ചോദ്യംചെയ്തു. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. മുന്‍ ലീഗ് നേതാവ് യൂസഫ് പടനിലം നല്കിയ പരാതിയിലാണ് ഇഡി അന്വേഷണം.
പിരിച്ചെടുത്ത ഒരു കോടി രൂപ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈമാറാതെ നേതാക്കള്‍തന്നെ വകമാറ്റിയെന്നാണ് ആരോപണം. പണപ്പിരിവ് നടത്തിയതില്‍ കള്ളപ്പണ ഇടപാട്, വിദേശനാണ്യ വിനിമയ ചട്ടലംഘനം എന്നിവ ഉണ്ടായോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്.
ആരോപണങ്ങളില്‍ കഴമ്പില്ലെന്നു സി.കെ. സുബൈര്‍ പ്രതികരിച്ചു. നേരത്തെ രണ്ടുതവണ ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയെങ്കിലും ഭാര്യാ പിതാവ് കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നു സമയം നീട്ടി ചോദിക്കുകയായിരുന്നു.
കത്വ ഫണ്ട് തിരിമറി: യൂത്ത് ലീഗ് നേതാവിനെ ചോദ്യംചെയ്തു
12:23 AM Apr 23, 2021 | Deepika.com