കോഴിക്കോട്: കോഴിക്കോട് -ഷൊര്‍ണൂര്‍ പാതയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ . ഇന്നലെ രാവിലെ ഏഴോടെയാണ് നാട്ടുകാര്‍ കടലുണ്ടിക്കും മണ്ണൂര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ വിള്ളല്‍ കണ്ടെത്തിയത്.
പോലീസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കി. വിള്ളലുണ്ടായ ഭാഗത്തെ പാളം കൂട്ടിയിണക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മേഖലയിലൂടെ ട്രെയിനിന്റെ വേഗം പരമാവധി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തരത്തില്‍ പാളത്തില്‍ വിള്ളല്‍ സംഭവിക്കാറുണ്ട്.
പുതിയപാളം സ്ഥാപിച്ച ശേഷമാണു ഗതാഗതം പൂര്‍ണമായും പൂര്‍വസ്ഥിതിയിലായത്.
റെയില്‍വേ പാളത്തില്‍ വിള്ളല്‍; ട്രെയിന്‍ഗതാഗതം തടസപ്പെട്ടു
12:08 AM Apr 22, 2021 | Deepika.com