തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 19,577 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണമാണിത്. 1,12,221 സാന്പിളുകൾ പരിശോധിച്ചപ്പോഴാണ് ഈ റിപ്പോർട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 17.45 ശതമാനം എന്ന ഉയർന്ന നിലയിലാണ്.
എറണാകുളം ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിനു മുകളിലായി. ഒരു ദിവസം ഏതെങ്കിലുമൊരു ജില്ലയിൽ മൂവായിരത്തിലധികം പേർക്കു രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം.
ഇന്നലെ 28 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,978 ആയി. 66 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 3880 പേർ രോഗമുക്തി നേടി. 1,18,673 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 3,212, കോഴിക്കോട് 2,341, മലപ്പുറം 1,945, തൃശൂർ 1,868, കോട്ടയം 1,510, തിരുവനന്തപുരം 1,490, കണ്ണൂർ 1,360, ആലപ്പുഴ 1,347, പാലക്കാട് 1,109, കാസർഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459.
കേരളത്തിൽ പുതിയ കോവിഡ് രോഗികൾ 19,577
12:39 AM Apr 21, 2021 | Deepika.com