കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ നല്കിയ ഹര്‍ജി മാറ്റി. പാലക്കാട് നെന്മാറ സ്വദേശി എ. ചന്ദ്രന് നല്കിയ ഹര്‍ജിയാണു ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിയത്.
രാജ്യസഭയിലേക്കു കേരളത്തില്‍നിന്നുള്ള മൂന്ന് ഒഴിവുകള്‍ നികത്താന്‍ പുതിയ നിയമസഭ നിലവില്‍ വന്നശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണു ഹര്‍ജിക്കാരന്റെ വാദം.
വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി ഇന്നു കഴിയുന്നതോടെയാണു രാജ്യസഭാ സീറ്റുകളിലേക്കു തെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. ഏപ്രില്‍ 12നു തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പു കമ്മീഷന് പിന്നീട് തീരുമാനം മാറ്റി.
ഇതിനെതിരേ നിയമസഭാ സെക്രട്ടറിയും എസ്. ശര്‍മ എംഎല്‍എയും നല്കിയ ഹര്‍ജികളിലാണ് മേയ് രണ്ടിനകം തെരഞ്ഞെടുപ്പു നടത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ജസ്റ്റീസ് വി.ജി. അരുണ്‍, ജസ്റ്റീസ് ടി.ആര്. രവി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.
രാജ്യസഭാ തെരഞ്ഞെടുപ്പ്: ഹര്‍ജി മാറ്റി
12:39 AM Apr 21, 2021 | Deepika.com