തളിപ്പറമ്പ്: മോഷ്ടാവിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് അരലക്ഷം രൂപയോളം കൈക്കലാക്കിയ പോലീസുകാരൻ ഒളിവിൽ. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ ഇ.എന്‍. ശ്രീകാന്താണ് മുങ്ങിയത്.
ഇയാളെ അന്വേഷണവിധേയമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. വിശ്വാസവഞ്ചനാക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ശ്രീകാന്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.
ചൊക്ലി ഒളവിലം സ്വദേശി മനോജ് കുമാറിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ കവര്‍ന്ന സംഭവത്തില്‍ കഴിഞ്ഞ മൂന്നിന് അറസ്റ്റിലായ ഗോകുലിന്റെ കൈവശമുണ്ടായിരുന്ന സഹോദരിയുടെ എടിഎം കാര്‍ഡാണ് ശ്രീകാന്ത് കൈക്കലാക്കിയത്. പിന്നീട് ഈ കാര്‍ഡ് ഉപയോഗിച്ച് കഴിഞ്ഞ ഏഴുമുതല്‍ പണം പിന്‍വലിക്കുകയായിരുന്നു.
മോഷ്ടാവിന്റെ എടിഎം കാർഡ് അടിച്ചുമാറ്റിയ പോലീസുകാരൻ മുങ്ങി
12:39 AM Apr 21, 2021 | Deepika.com