തിരുവനന്തപുരം: ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തെരഞ്ഞെടുപ്പ് മേയ് 17,18,19 തീയതികളിൽ നടത്തും. ആസൂത്രണ സമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്ടറുമാണ്. ഒരംഗത്തെ സർക്കാർ നോമിനേറ്റ് ചെയ്യും.
മറ്റ് 12 അംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ കൗൺസിലർമാരുമാണു തെരഞ്ഞെടുക്കുന്നത്. 17ന് ജില്ലാ പഞ്ചായത്ത് 18ന് മുനിസിപ്പാലിറ്റി 19ന് കോർപ്പറേഷൻ എന്നീ ക്രമത്തിൽ അംഗങ്ങളെ തെരഞ്ഞെടുക്കും. ജില്ലാ കളക്ടറാണ് വരണാധികാരി.
ജില്ലാ ആസൂത്രണ സമിതി തെരഞ്ഞെടുപ്പ് മേയ് 17 മുതൽ
12:11 AM Apr 21, 2021 | Deepika.com