ജോലിസമയം കുറയ്ക്കണമെന്ന് ബാങ്ക് ജീവനക്കാർ
12:02 AM Apr 20, 2021 | Deepika.com
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ ജോലി സമയം 10 മുതൽ രണ്ടു വരെയാക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി മുഖ്യമന്ത്രിക്ക് കത്ത് നൽകി. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചു ദിവസമാക്കണം, അത്യാവശ്യം ശാഖകൾ മാത്രം തുറക്കാൻ അനുമതി വേണം.