പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ ബ്ലോക്ക് പ്രവർത്തനമാരംഭിച്ചു. ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ നടന്ന ചടങ്ങിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ ബ്ലോക്കിന്റെ ആശീർവാദകർമം നിർവഹിച്ചു. മെഡിസിറ്റി ആരോഗ്യരംഗത്തിന് പുതിയൊരു സംസ്കാരം നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറന്പിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, ബ്രാൻഡിംഗ് & ഹെൽത്ത്കെയർ പ്രൊമോഷൻസ് ഡയറക്ടർ ഫാ. ജോർജ് വേളൂപ്പറന്പിൽ, പ്രൊജക്റ്റ് ഡയറക്ടർ ഫാ. ജോസ് കീരഞ്ചിറ, മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ് എന്നിവർ പ്രസംഗിച്ചു.
130 ഓളം മുറികളുള്ള ഈ ബ്ലോക്കിൽ എ സി, നോണ്‍ എ സി, ഡീലക്സ് വിഭാഗങ്ങളിൽ മുറികൾ ലഭ്യമാണ്. നഴ്സസ് കോൾ സിസ്റ്റം, എല്ലാ മുറികളിലും അത്യാധുനിക ബെഡുകൾ, പൊള്ളൽ ഏൽക്കുന്നവർക്കായി അത്യാധുനിക സജ്ജീകരണങ്ങളുള്ള ബേണ്‍ ഐ സി യൂ, അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായുള്ള ട്രാൻസ്പ്ലാന്റ് ഐ സി യൂ തുടങ്ങി നിരവധി സൗകര്യങ്ങളോടു കൂടിയാണ് പുതിയ ബ്ലോക്ക് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. 41 ൽ പരം വിഭാഗങ്ങളും 140 ലധികം ഡോക്ടർമാരും അടങ്ങുന്ന മെഡിസിറ്റിയിൽ സ്കാനിംഗിനായി അത്യാധുനിക സൗകര്യങ്ങളാണുള്ളത്.24 മണിക്കൂറും പ്രവർത്തന നിരതമായ എമർജൻസി ആൻഡ് റേഡിയോളജി വിഭാഗങ്ങൾ, 11 ഓപ്പറേഷൻ തീയേറ്ററുകൾ തുടങ്ങി നിരവധി സൗകര്യങ്ങൾ ലഭ്യമാണ്.
മാർ സ്ലീവാ മെഡിസിറ്റിയുടെ പുതിയ ബ്ലോക്ക് പ്രവർത്തനം തുടങ്ങി
12:02 AM Apr 20, 2021 | Deepika.com